Saturday, September 12, 2026

കെ-ഫോൺ: ലക്ഷ്യം ഡിസംബറിനകം ഒരു ലക്ഷം കണക്ഷൻ.

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടക്കമിട്ട കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് കമ്പനിയായ കെ-ഫോൺ ഡിസംബറിനകം ഒരു ലക്ഷം കണക്ഷൻ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ്. സൗജന്യ കണക്ഷനുകൾക്ക് പുറമെ ഇതിനകം 12,000 ത്തിലധികം വാണിജ്യ കണക്ഷനുകളും നൽകിക്കഴിഞ്ഞു. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ 150 – 200 കണക്ഷൻ പ്രതിദിനം നൽകുന്നുണ്ട്.

കണക്ഷൻ നടപടികൾക്ക് വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കെ-ഫോൺ അധികൃതർ ലോക്കൽ നെറ്റ് വർക്ക് പ്രൊവൈഡർമാരുമായി കൂടിക്കാഴ്ച നടത്തി. 10 ജില്ലകളിൽ ഇതിനകം കേബിൾ ഓപ്പറേറ്റർമാരുമായി ചർച്ച പൂർത്തിയാക്കി. കെ-ഫോൺ എംഡി ഡോ. സന്തോഷ് ബാബു യോഗത്തിൽ പങ്കെടുത്തു.

കൂടുതൽ ഓപ്പറേറ്റന്മാരെ കെ-ഫോൺ ശ്രംഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ 150 ഓപ്പറേറ്റന്മാർ പങ്കെടുത്തു. നിലവിലെ എൽഎൻപി പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...