Saturday, November 7, 2026

നിലമ്പൂരിൽ വിജയം ആര്യാടൻ ഷൗക്കത്തിന്; ഭൂരിപക്ഷം 11077

Date:

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 77737 വോട്ടുകൾ ഷൗക്കത്തിന് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66660 വോട്ടുകളാണ് ലഭിച്ചത്. പിവി അൻവർ 19690 വോട്ടുകൾ നേടി മൂന്നാമതെത്തി. എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് 8562 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെണ്ണൽ വേളയിൽ ഒരിക്കൽ പോലും പിന്നിലേക്ക് പോകാതെ തികഞ്ഞ  മുന്നേറ്റത്തോടെയുള്ള  തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. എൽഡിഎഫ് കോട്ടകളിലടക്കം ആര്യാടൻ ഷൗക്കത്തിൻ്റെ മുന്നേറ്റമാണ് ഇത്തവണ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്തിനായിരുന്നു ലീഡ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാൻ യുഡിഎഫിന് നിലസൂരിലെ വിജയം ആത്മവിശ്വാസം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈദ്യുതി കരാറുമായി ബന്ധപ്പെട്ട രേഖകൾ മുഖ്യമന്ത്രി  പുറത്ത് വിടാത്തത് എന്തുകൊണ്ട്?: ജിഎൻഎ കരാറിൽ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം : വൈദ്യുതി കരാറുമായി ബന്ധപ്പെട്ട രേഖകൾ മുഖ്യമന്ത്രി  പുറത്ത് വിടാത്തത്...

‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’;  മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ഐക്യദാർഢ്യവുമായി...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാല് വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് രോഗം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ്...