Thursday, September 10, 2026

യുഡിഎഫിന് തിരിച്ചടി: കടമക്കുടിയില്‍ എല്‍സി ജോര്‍ജിൻ്റെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി

Date:

കൊച്ചി : കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  എല്‍സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് ഹര്‍ജി അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.

എല്‍സിക്ക് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ട്രൈബ്യൂണിനെ സമീപിക്കാമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നൽകി.  എല്‍സി ജോര്‍ജിന് മത്സരിക്കാനാകാത്ത സ്ഥിതിക്ക് കടമക്കുടിയില്‍ നിലവില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. ഡിവിഷന് പുറത്തുള്ള മൂന്നുപേരാണ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടതെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയത്. അപാകതകളെല്ലാം പരിഹരിച്ച് എല്‍സി വീണ്ടും പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ഘട്ടത്തില്‍ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എല്‍സിയെ മടക്കിയയച്ചതും വലിയ വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...