Thursday, July 23, 2026

2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

Date:

തിരുവനന്തപുരം : രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം. സെക്രട്ടറിയേറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരി കകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്കാരപ്രഖ്യാപനം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂമ്പക്കറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എസ്.കെ. വസന്തൻ ചെയർമാനായും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നി വർ അംഗങ്ങളായും സി.പി. അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാരജേതാ വിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

1948-ൽ എറണാകുളത്ത് ജനിച്ച എൻ.എസ്. മാധവൻ മഹാരാജാസ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, കേരള സർവ്വകലാശാല എക്കണോമിക്സ‌് വിഭാഗം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1975-ൽ ഐ.എ.എസ്. ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെ ക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാപുരസ്കാ രം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടി. ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്വേഡ് പുരസ്കാരം നേടി, ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച വൻമരങ്ങൾ വിഴുമ്പോൾ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. 2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗം.

പ്രധാനകൃതികൾ

എന്റെ പ്രിയപ്പെട്ട കഥകൾ

ലൻബത്തേരിയിലെ ലുത്തിനിയകൾ

പര്യായകഥകൾ നാലാംലോകം

ചെറുകഥാസമാഹാരങ്ങൾ:

ചൂളൈമേട്ടിലെ ശവങ്ങൾ തിരുത്ത്

രണ്ടു നാടകങ്ങൾ

നിലവിളി

ലേഖനങ്ങൾ

ഹിഗ്വിറ്റ

പുറം മറുപുറം തൽസമയം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം...

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം‌; സമരക്കാർക്ക് നേരെ വ്യാപക ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ....

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം...