Monday, October 12, 2026

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെയ്പ് ; മലപ്പുറത്ത് 9 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

Date:

മലപ്പുറം : വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്.

എച്ച്ഐവി പോസിറ്റീവ് ആയവരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ഡിഎംഒയും വാർത്ത സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി കുത്തിവെയ്പാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

എച്ച്‌ഐവി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരും. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടേഴ്‌സ് നിലവില്‍ എച്ച്ഐവി ബാധിതരോട് നിർദ്ദേശിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....