Sunday, November 15, 2026

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ അപ്പീൽ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണാവശ്യം ഉയര്‍ത്തുന്നതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ നിരീക്ഷണം. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ  ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം. ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിൽ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് അന്തിമവാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരം; സർക്കാർ സംഘപരിവാരത്തിന് സമ്പൂർണ്ണമായി വിധേയത്വം പ്രഖ്യാപിക്കുന്നു’: കെ രാജൻ

തിരുവനന്തപുരം : സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സ്കൂളുകളിൽ സംഘടിപ്പിക്കാന്‍ അനുമതി...

മധുര ജ്വല്ലറി കവര്‍ച്ച: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതിയടക്കം 2 പേര്‍ പിടിയില്‍; 5 കിലോ സ്വര്‍ണ്ണം കണ്ടെടുത്തു

ചെന്നൈ : മധുരയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്‍ന്ന കേസില്‍...