Friday, October 30, 2026

25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ  ബംഗാൾ സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Date:

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ ഒരംഗത്തിനാണ് ജോലി നൽകുക. ഇക്കാര്യത്തിൽ ഉടൻ തന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

കഴിഞ്ഞ 25 വർഷത്തിനിടെ പഞ്ചായത്ത്-നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും അതിനുശേഷവും നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സർക്കാർ അപേക്ഷ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിക്കും. അർഹരായ കുടുംബങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങളെ സമീപിച്ച് അപേക്ഷ നൽകണം. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ചശേഷം ജില്ലാ ഭരണകൂടം അവ പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി നൽകുന്നത്.

ഇടതുമുന്നണി ഭരണകാലംതൊട്ട് ഒട്ടേറെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് ബംഗാൾ സാക്ഷിയായിട്ടുണ്ട്. 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യംകുറിച്ച് 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ ആക്രമണങ്ങൾ തുടർന്നു. 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമം, ഭീഷണിപ്പെടുത്തൽ, പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടയൽ തുടങ്ങിയ ആരോപണങ്ങളും ഉയർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പും അതിനുശേഷമുണ്ടായ അക്രമങ്ങളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട വ്യാപകമായ ആക്രമണങ്ങളാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടതായും ആക്രമണങ്ങൾ, വീടുകളിൽ നിന്നുള്ള പലായനം, സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Share post:

Popular

More like this
Related

മദ്യപിക്കണോ, ആധാര്‍ കാര്‍ഡ് കാണിക്കണം!; പരിശോധിക്കാൻ ബാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി എം ലിജു

തിരുവനന്തപുരം : ബാറിൽ മദ്യപിക്കാന്‍ എത്തുന്നവർ ഇനിമുതൽ ആധാർ കാർഡും കൈയ്യിൽ...