Saturday, July 18, 2026

ദുരന്തത്തിൽ പോലും ദയ കാണിക്കാതെ കേന്ദ്രം ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് ആവശ്യം

Date:

തിരുവനന്തപുരം : 2018 ലെ പ്രളയമടക്കം വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം ഉടൻ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വർഷം ഒക്ടോബറിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കത്തയച്ചത്. ഈ വഴിക്ക് ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം.

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് പ്രത്യേക ധനസഹായം ആവശ്യപ്പെട്ടിട്ടും ഇതുവരെയും കേന്ദ്രം നൽകാൻ  തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിന്ന് പണം ആങ്ങോട്ടാവശ്യപ്പെടുന്നത്. വയനാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ മാത്രമല്ല, ദുരിതം വിതച്ച 2018 ലേയും 2019 ലേയും പ്രളയക്കാലത്തും സൈന്യം നടത്തിയ സേവനത്തിൻ്റെ തുക മുഴുവൻ കണക്കുകൂട്ടിയാണ് തിരിച്ചടക്കാൻ ആവശ്യപ്പെട്ടുള്ള കത്ത്.

2021-26 വ​ര്‍ഷ​ത്തേ​ക്കു​ള്ള കേ​ര​ള​ത്തി​ന്റെ എ​സ്.​ഡി.​ആ​ർ.​എ​ഫ്​ വി​ഹി​തം കൃത്യമായി നൽകാതെയാണ് ആ ഫണ്ടിൽ നിന്ന് കേന്ദ്രം തുക എയർലിഫ്റ്റിൻ്റെ പേരിൽ ആവശ്യപ്പെടുന്നത് എന്നതും ശ്രദ്ധേയം. സംസ്ഥാന വിഹിതമായ 1,852 കോ​ടി രൂ​പക്ക് പകരം​ 145.6 കോ​ടിയാണ് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ന് 6,591 കോ​ടി രൂ​പ​യും ഗു​ജ​റാ​ത്തി​ന് 7,802 കോ​ടി രൂ​പ​യും യു.​പി​ക്ക് 11,369 കോ​ടി രൂ​പ​യു​മാ​ണ് കേ​ന്ദ്രം ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈദ്യുതി നിയന്ത്രണത്തിൽ  വിമര്‍ശനവുമായി പിണറായി; ‘ചീമേനി ആണവനിലയത്തെ എതിർക്കും’

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷ വിമർരനവുമായി പ്രതിപക്ഷ നേതാവ്...

കപ്പൽ നിർമ്മാണശാലയോ, ടാറ്റക്കില്ല അങ്ങനെയൊരു മോഹം! ; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ

തിരുവനന്തപുരം :മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കപ്പൽ...

രാജ്യത്ത് ഓടി ഹൈഡ്രജൻ ട്രെയിൻ! ; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹരിയാന : ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ ഓടി. ഹരിയാനയിലെ...