Friday, October 23, 2026

‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Date:

കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  ഉത്തരവിട്ട് സർക്കാർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്നെന്ന് ആരോപിക്കുന്ന ക്രമക്കേടിലാണ് വിജിലൻസ് അന്വേഷണം.
ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണക്കരാർ നൽകിയെന്നാണ് ദിവ്യയ്ക്കെതിരായ പരാതി. കെ.എസ്.യു. ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസിൻ്റെ  പരാതിയിലാണ് നടപടി.

പി.പി. ദിവ്യ, ദിവ്യയുടെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ വസ്തുതപരമായ കാര്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയ് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരില്‍ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ചതാണെന്നാണ് ആരോപണം.

Share post:

Popular

More like this
Related

വിജിലൻസ് രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി;  ഗസറ്റ് വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ...

ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല

കോട്ടയം : മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു....