Monday, June 8, 2026

റോഡിലെ റീൽസ് ചിത്രീകരണം നിയന്ത്രിക്കണം; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണം: മനുഷ്യാവകാശ കമ്മിഷൻ

Date:

കോഴിക്കോട് : ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. റീൽസ് ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ റോഡിൽ  വിഡിയോഗ്രഫർ കാറിടിച്ചു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

ഇതേ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണർക്കും
കമ്മീഷൻ്റെ നിർദ്ദേശമുണ്ട്. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

മത്സരഓട്ടങ്ങൾ, അതു നടത്തുന്നവർക്കു മാത്രമല്ല മറ്റു വാഹന, കാൽനട യാത്രക്കാർക്കും ഭീഷണിയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സമൂഹമാധ്യമത്തിൽ ലൈക്കുകൾക്കായി അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്നതു വർദ്ധിച്ചുവരികയാണ്. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായി വാഹനം ഓടിക്കുന്നത് പതിവായിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുബൈയിൽ വാഹനാപകടത്തിൽ 8 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 6 ഇന്ത്യക്കാർ

ദുബൈ : ദുബൈയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം....

ഇന്ത്യക്കാരോട് ഉടൻ ഇറാൻ വിടണമെന്ന് ആവശ്യപ്പെട്ട്  എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി : ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ...

‘ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി  കോൺഗ്രസിന് സ്വന്തമായുണ്ട്, ലജ്ജാകാരം’: പിണറായി വിജയൻ

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ...

കുടിയേറ്റക്കാർക്കെതിരെ  ബംഗാൾ സർക്കാർ; 4,800 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ)...