Wednesday, July 22, 2026

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

Date:

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനാൽ  യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് രാത്രി 10.40 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കിയതിന് കാരണമായി പറയുന്നത്. വിമാനം ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മാത്രമെ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു.

ദുബൈയിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബൈയിലേക്ക് തന്നെ സർവ്വീസ് നടത്തേണ്ട വിമാനമാണിത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ആദ്യം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടുവെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത്. എട്ടു മണിയോടെ വിമാനം വീണ്ടും യാത്രക്കാരുമായി നെടുമ്പാശേരിയിൽ എത്തിയത്. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം നൽകുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച്...