Friday, August 7, 2026

കൊച്ചിയിലെ കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്

Date:

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കാനയിൽ വീണു ഫ്രഞ്ച് പൗരനു പരിക്ക്. ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തിയ മുപ്പത്തി ഒമ്പതുകാരനാണ് ബോട്ട് ജെട്ടിക്ക് സമീപത്തെ കാനയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലായത്. വീഴ്ച്ചയിൽ മകന്റെ തുടയെല്ല് പൊട്ടിയെന്നും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ആവശ്യപ്പെട്ടെന്നും അമ്മ മാധ്യമങ്ങളോട്‌ പറഞ്ഞു. അപകടങ്ങൾ പതിവായിട്ടും അധികൃതർ കണ്ണടക്കുന്നുവെന്ന് നാട്ടുകാർ. വാർത്ത വന്നതിനു പിന്നാലെ അപകടസ്ഥലം കെട്ടിയടച്ച് അധികൃതർ

കാനയിൽ നിന്നും പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തെടുത്ത്. നിർമ്മാണം ഇഴഞ്ഞു നീങ്ങിയതോടെ കുട്ടികൾ ഉൾപ്പടെ കാനയിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാകുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെനാണ് നാട്ടുകാരുടെ പരാതി. നാളിത് വരെ കണ്ണടച്ച അധികൃതർ വാർത്തക്ക് പിന്നാലെ താൽക്കാലികമായി അപകടസ്ഥലം കെട്ടിയടച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും സർജറിക്കായി ഫ്രഞ്ച് പൗരനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ, സർജറിക്ക് കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചതോടെ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു;  നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....