Sunday, October 25, 2026

‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍

Date:

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്‌ക്കെതിരെ വിമർശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?. ഗവര്‍ണറുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാട് നടപ്പിലാക്കുന്നതിന് സഹായകരമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു

കേരളത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ള ഓരോ നിലപാട് എടുത്തു പരിശോധിച്ചാലും അത് ബോധ്യപ്പെടുന്നതാണ്. ഏറ്റവുമൊടുവില്‍ വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുള്‍പ്പെടെ ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം പ്രാവര്‍ത്തികമാക്കുന്നതിന് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ്. ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും, കേന്ദ്രത്തിലെ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് സഹായകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇതുവരെയുള്ള ഭരണാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുന്നത് ഒരു കാരണവശാലും സഹായകരമല്ല. പിഎസ് സിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കേണ്ടത്. പിഎസ് സിയുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കാലത്തും ഒരു സര്‍ക്കാരും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേട് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയനെതിരെ ഇഡി പരിശോധന വന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടത് കേരള സര്‍ക്കാരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ നിലപാട് സ്വീകരിച്ചില്ല. പകരം ബിജെപി ആഗ്രഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ പോകേണ്ടി വന്നത്. യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതിയില്‍ പോകേണ്ടത് കേരള സര്‍ക്കാരായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Share post:

Popular

More like this
Related

പി എസ് സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ അസാധാരണ നീക്കവുമായി ഗവർണർ; രാഷ്ട്രപതിക്ക്  ശുപാർശ

തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ...

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന...

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...