Thursday, August 27, 2026

ശ്രീലങ്കയിൽ പ്രധാനമന്ത്രിയേയും മന്ത്രിമാരേയും നാളെ പ്രഖ്യാപിക്കും ; 21ന് പ്രസിഡൻ്റിൻ്റെ നയപ്രഖ്യാപനം

Date:

കൊളംബോ : ശ്രീലങ്കയിൽ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പ്രസിഡന്റ് അനുര കുമാര ദിസനായകെ നാളെ പ്രഖ്യാപിക്കും. 21ന് പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽ പ്രസിഡന്റ് നയപ്രഖ്യാപനം നടത്തും. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പാർട്ടി നാഷനൽ പീപ്പിൾസ് പവർ (എ‍ൻപിപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. 25  മന്ത്രിമാരെയായിരിക്കും നാളെ പ്രഖ്യാപിക്കുക. കാബിനറ്റ് മന്ത്രിമാരുടെ എണ്ണം മുപ്പതിൽ കവിയരുതെന്നാണു നിയമം. എന്നാൽ, ഡപ്യൂട്ടി മന്ത്രിമാരുടെ എണ്ണം വർദ്ധിപ്പിച്ചേക്കുമെന്ന് പാർട്ടി വക്താവ് ടിൽവിൻ സിൽവ പറഞ്ഞു. 

സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻപിപി വിജയിച്ചശേഷം പ്രസിഡന്റ് ഉൾപ്പെടെ 3 മന്ത്രിമാരുമായാണ് താൽക്കാലിക സർക്കാർ പ്രവർത്തിച്ചത്. 1978ൽ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു പാർട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്. ആകെ വോട്ടിന്റെ 61.56% നേടിയാണ് ഈ ചരിത്രവിജയം. 2010-ൽ മഹിന്ദ രാജപക്സെ നേടിയ 60.33% വോട്ടാണ് ഇതിനു മുൻപത്തെ കൂടിയ ഭൂരിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...