Friday, August 7, 2026

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

Date:

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ പഠനം നടത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനായി 10 കോടി അനുവദിച്ചതായി അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ഇതിനായി പത്തുകോടി രൂപ വകയിരുത്തുന്നതായും മന്ത്രി അറിയിച്ചു.

ചാമ്പ്യൻസ് ബോട്ട് ലീഗിന് 10.4 കോടി നീക്കിവെച്ചതായും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന 79 കോടി വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്കിന് അഞ്ചു കോടി രൂപയും ടെക്നോ പാർക്കിന് 25 കോടി രൂപയും ഇൻഫോ പാർക്കിന് 21.6 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ലൈഫ് സയൻസ് പാർക്കിന് 30 കോടി നീക്കിവെച്ചു. പാലായിലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് 16 കോടിയും സംഗീത നാടക അക്കാദമിക്ക് 15 കോടിയും വകയിരുത്തി. കൈറ്റ് പദ്ധതിക്ക് 38.5 കോടിയും കോളേജ് സ്പോർട്സ് ലീഗിന് 2 കോടിയും നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി

തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ...

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...