Saturday, June 20, 2026

മുഖ്യമന്ത്രി കുപ്പായമണിയാൻ നറുക്ക് കെ സി വേണുഗോപാലിന്, 46 എംഎൽഎമാരുടെ പിന്തുണ! രമേശ് ചെന്നിത്തലക്ക്  8 പേരുടെയും വി ഡി സതീശന് 6 പേരുടെയും പിന്തുണ

Date:

തിരുവനന്തപുരം : കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 എം എൽ എമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് ഹൈക്കമാൻ്റ് നിയോഗിച്ച നിരീക്ഷകരുടെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായപ്പോഴുള്ള ചിത്രമാണിത്. 8 പേർ രമേശ് ചെന്നിത്തലയെ പിന്തുണച്ചപ്പോൾ . വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം! 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാൽ വ്യക്തമാക്കി. ഇതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. , ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും.

മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.അതിനിടെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അദ്ധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിദ്ധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് എന്തിന്?; പിന്നിൽ പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം’- വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ...

ഇറാൻ-യുഎസ് സമാധാന കരാറിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ!

യുഎസ് - ഇറാൻ ധാരാണാപത്രത്തിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ നടക്കുന്ന നിർണ്ണായക ചർച്ചകളെ...

‘നാട്ടിൽ വീര്യം കുറഞ്ഞ മദ്യമൊഴുക്കാൻ  UDF പദ്ധതി, പിന്നിൽ അഴിമതി ലക്ഷ്യം ’: എം ബി രാജേഷ്

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ വിമർശനവുമായി ...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലന്‍സ് അംഗീകാരം

തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...