Tuesday, September 22, 2026

കൃഷ്ണകുമാരി രാജശേഖരൻ ചങ്ങനാശ്ശേരി നഗരസഭാദ്ധ്യക്ഷ; പദവിയിലെത്തുന്നത് മൂന്നാം തവണ

Date:

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരി രാജശേഖരന് 19 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പിൽ നിന്ന് മൂന്ന് ബിജെപി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥി ബെന്നി ജോസഫും വിട്ടുനിന്നു.

എൽ ഡി എഫിലെ ധാരണപ്രകാരം സ്വതന്ത്ര അംഗം ബീന ജോബി രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് തവണ ചങ്ങാനാശേരി നഗരസഭ അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന അപൂർവ്വനേട്ടവും ഇതോടെ കൃഷ്ണ കുമാരി രാജശേഖരന് സ്വന്തം.

സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും കുറുമാറി എൽ ഡി എഫിനെ പിന്തുണച്ചതോടെ കഴിഞ്ഞ വർഷം യു ഡി എഫിന് ഭരണം നഷ്ടമായിരുന്നു. സ്വതന്ത്ര അംഗമായ ബീന ജോബി എൽ ഡി എഫ് പിന്തുണയിൽ പിന്നീട് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....