Thursday, July 16, 2026

കാണാതായ ഡപ്യൂട്ടി തഹസിൽദാർ ഭാര്യയെ വിളിച്ചു ; ‘നാടുവിട്ടത് മാനസികപ്രയാസം മൂലം’

Date:

മലപ്പുറം : തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വിവരം ലഭ്യമായതായി വീട്ടുകാർ. രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയാണ് ടവര്‍ ലൊക്കേഷൻ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. മാനസിക പ്രയാസത്താലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയെ അറിയിച്ചു.

ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ബുധനാഴ്ച രാത്രിയാണ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ‌ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായ ബുധനാഴ്ച രാത്രി മൊബൈല്‍ ടവർ ആദ്യം കോഴിക്കോട് പാളയത്താണ് കാണിച്ചത്. പിറ്റേന്ന് രാവിലെ മൊബൈൽ ഓഫായിരുന്നു.

ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താൻ വൈകുമെന്നാണ് ഭാര്യയെ അറിയിച്ചിരുന്നത്. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ എത്താൻ വൈകുമെന്ന സന്ദേശമാണ് അയച്ചത്. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടായായതോടെ ബുധനാഴ്ച രാത്രി 11 മണിക്ക് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലർ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : I പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും...

നിരാഹാര സമരം 19-ാം ദിവസം ; സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശം

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം...