Wednesday, August 12, 2026

സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടേത് കൊലപാതകം ; ഡൽഹി സർക്കാറിനെതിരെ സ്വാതി മലിവാൾ

Date:

ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ ഡൽഹി സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ എം.പി. വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം ദുരന്തമല്ലെന്നും കൊലപാതകമാണെന്നും സ്വാതി മലിവാൾ എക്സിൽ കുറിച്ചു.

ഡൽഹി സർക്കാറിലെ മന്ത്രിമാരും മേയറും ഇതുവരെ അപകടത്തിൽപ്പെട്ടവരെ സന്ദർശിക്കാത്തതിൽ വിദ്യാർഥികൾ കടുത്ത അമർഷത്തിലാണ്. നാണക്കേടാണിത്. ഉത്തരവാദിത്തം നിർവഹിക്കുന്നതിന് പകരം തനിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ വിദ്യാർഥികൾക്കിടയിൽ വളണ്ടിയർമാരെ അയക്കാൻ എം.എൽ.എയും കൗൺസിലറും മസ്തിഷ്കപ്രക്ഷാളനം നടത്തുകയാണ്. എം.എൽ.എക്കും കൗൺസിലറിനും എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നും മലിവാൾ ആവശ്യപ്പെട്ടു.

മന്ത്രിയും മേയറും അവരുടെ ആഡംബര വീടുകളിൽ നിന്നും എ.സി മുറികളിൽ നിന്നും ഉടൻ പുറത്തിറങ്ങി കുട്ടികളോട് മാപ്പ് പറയണം. കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. വിദ്യാർഥികളുടെ നീതിക്ക് വേണ്ടി പാർലമെന്‍റിൽ ശബ്ദം ഉയർത്തുമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.

കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങി

മലയാളി അടക്കം മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ചു. ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 ഉദ്യോഗാർഥികളിൽ രണ്ടു വിദ്യാർഥികളെ കാണാതായിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഉദ്യോഗാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പിൽ ഉദ്യോഗാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് സിവിൽ സർവീസ് പരിശീലന കേന്ദ്രം ഉടമയെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...