Monday, September 21, 2026

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവർ നേരെത്തെ രണ്ട് ആക്രമണങ്ങളിൽ കൂടി പങ്കാളിയായെന്ന് സൂചന; ജയിലുള്ള രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ

Date:

പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ. 2023 ലെ രജൗരി, പുഞ്ച് ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുന്ന നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.

ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വെച്ചായിരുന്നു  ചോദ്യം ചെയ്യൽ. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ രണ്ട് ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചതായാണ് വിവരം.
രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ച് നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. എൻ ഐഎ അന്വേഷണത്തില്‍ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ.

പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥർ ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...