Saturday, October 3, 2026

നിപ : ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

Date:

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് മരണപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അഞ്ചുമണിയോടെ മരിച്ചു. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...