Wednesday, August 5, 2026

പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ ; ഒരു കേരള മുഖ്യമന്ത്രി എത്തുന്നത് 28 വ‍ർഷങ്ങൾക്ക് ശേഷം

Date:

കുവൈത്ത് സിറ്റി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറിഡോ. എ ജയതിലക് തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും. കുവെെത്ത് സിറ്റിയിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിക്കും. 

പ്രവാസികൾക്കായി സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ വിശദീകരിക്കുക, മലയാളി സമൂഹത്തെ നേരിൽ കാണുക എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യം. വെള്ളി വൈകുന്നേരം 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും. അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ന് കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ചില ഔദ്യോഗിക പരിപാടികളുമാണുള്ളത്.

കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ശനി, ഞായർ ദിവസങ്ങളിൽ യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. സൗദി സന്ദർശനവും ആസൂത്രണത്തിലുണ്ടായിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഒഴിവാക്കി. മുൻപ് പലതവണ കുവൈത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈത്തിൽ എത്തുന്നത്

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...