Thursday, September 17, 2026

ശ്രീജേഷും സംഘവും തിരിച്ചെത്തി; ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്

Date:

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാക്കളെ കാണാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. നേരത്തേ ശനിയാഴ്ച ഹോക്കി ടീമിന്റെ ആദ്യ സംഘം നാട്ടിലെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിനായാണ് ചില താരങ്ങൾ പാരീസില്‍ തുടര്‍ന്നത്. സമാപന ചടങ്ങില്‍ ഷൂട്ടർ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്തിയത് ശ്രീജേഷായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമെന്ന് മുൻ മേയർ വി കെ പ്രശാന്ത്

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി...

ഇഎസ്എ കരട് വിജ്ഞാപനം; ഇടുക്കിയിൽ ജനകീയ പ്രതിരോധം, അടിയന്തര ഗ്രാമസഭകൾ ചേരുന്നു

ഇടുക്കി : കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട ഇഎസ്എ കരട്...

വിസയും പാസ്‌പോർട്ടുമില്ല, 4 ബംഗ്ലാദേശി യുവതികൾ കൂടി അറസ്റ്റിൽ; പിടിയിലായവർ സ്പായിൽ ജോലിക്കെത്തിയവർ

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിലെത്തിയ നാല് ബംഗ്ലാദേശി യുവതികളെക്കൂടി അറസ്റ്റ് ചെയ്ത്...