Friday, April 24, 2026

സാമൂഹിക സുരക്ഷാ പെൻഷൻ തുക തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ ; 18 %  പിഴപ്പലിശ, പെൻഷൻ റദ്ദ് ചെയ്യും

Date:

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനധികൃമായി 
തട്ടിയെടുത്ത സര്‍ക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ധനവകുപ്പ്. അനർഹമായി തട്ടിയെടുത്ത തുക 18 ശതമാനം പിഴ പലിശയടക്കം തിരികെ ഈടാക്കുന്നതിനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. വ്യാജ രേഖകൾ ചമച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ റദ്ദ് ചെയ്ത് അനർഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ ഈടാക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിൻ്റേതാണ് ഉത്തരവ്.

അനർഹരായ വൃക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനു സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഇതിനു പഞ്ചായത്ത് ഡയറ്കടർ, നഗരകാര്യ ഡയറക്ടർ  എന്നിവരെ ചുമതലപ്പെടുത്തും. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യതയാണെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഒഴിവാക്കാമെന്ന് പറഞ്ഞത് സാമ്പിൾ വെടിക്കെട്ട് ; യഥാർത്ഥ വെടിക്കെട്ട് മുറപോലെ നടക്കണം’ : പാറമേക്കാവ് ദേവസ്വം

തൃശൂർ : വെടിപ്പുര അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്...

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37...

മുണ്ടത്തിക്കോട് വെടിപ്പുര അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം...