Thursday, September 3, 2026

‘തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും, ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട് ‘ : രാജ്യസഭയിൽ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്

Date:

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേൽ ഉള്ള കടന്നുകയറ്റം തടയുമെന്ന്. ഭരണഘടന ലംഘനമാണ് ബില്ലിൽ ഉടനീളം. മതത്തിന്റെ പേരിൽ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമം.ഹോളി ആഘോഷ സമയത്ത് ഉത്തർപ്രദേശിലെ മസ്ജിദുകൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചു. കേരളത്തിൽ ആറ്റുകാൽ പൊങ്കാല സമയത്ത് മതങ്ങളുടെ ഒരുമ കേന്ദ്രം കാണണം. ഇതാണ് കേരളത്തിന്റെ സംസ്കാരം.ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ട്. പക്ഷേ ജബൽപൂരിൽ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നു

എമ്പുരാനിലെ മുന്ന എന്ന കഥാപാത്രത്തെ ഇവിടെ ഈ സഭയിൽ കാണാം. തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് പോലെ തന്നെ വൈകാതെ കേരളത്തിൽ തുറന്ന അക്കൗണ്ടും പൂട്ടിക്കും.മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ല. ഇത് ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രഖ്യാപനമാണ്. മുനമ്പത്ത് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്നുണ്ട്. കേരളത്തിൽ ഒരാൾക്കും ഭയത്തിൽ കഴിയേണ്ടി വരില്ല. ബിജെപിയുടെ മുതലക്കണ്ണീർ മനസ്സിലാക്കാൻ കഴിയുന്നവരാണ് മലയാളികൾ. ദൈങ്ങളെ തുല്യരായി കാണുന്നവർ ജനങ്ങളെയും തുല്യരായി കാണണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് സതീശൻ സർക്കാർ ശ്രമം ; സർവ്വകലാശാലകളെ അവർക്ക് മുന്നിൽ കാഴ്ചവെക്കുന്നു’ – എം വി ഗോവിന്ദൻ

തിരുവനന്തപുരം : എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജിനെ രൂക്ഷമായി...

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ; 6.30 നും 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാദ്ധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (03-09-2026) രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം...

മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം ; പ്രതിഷേധവുമായി KUWJ

തിരുവനന്തപുരം : മുഖ്യമന്ത്രി പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി...