Thursday, May 21, 2026

എഡിഎമ്മിൻ്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യൂമന്ത്രി

Date:

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യു മന്ത്രി. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിനു അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ല എന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ചേമ്പറിൽ എത്തി തെറ്റ് പറ്റി എന്ന് നവീൻ ബാബു പറഞ്ഞു എന്ന കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിൽ ഉപ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ നൽകിയ വിശദീകരണ കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. എന്താണ് എഡിഎം ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തത ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടുമില്ല കളക്ടര്‍ നൽകിയിട്ടുമില്ലെന്നാണ് വിവരം. നവീൻ ബാബുവിന്‍റെ കുടുംബം ഉന്നയിച്ച ആരോപണം ഉൾപ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കിൽ പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര്‍ പറയുന്നത്.

എഡിഎമ്മിന്റെ മരണത്തിന് ശേഷം കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വിവാദ പരാമര്‍ശം ഒന്നുമുണ്ടായിരുന്നില്ല. കലക്ടറുടെ പുതിയ മൊഴിയിൽ എഡിഎമ്മിന്റെ കുടുംബത്തിന് എതിർപ്പുണ്ട്. റവന്യു മന്ത്രിക്കും അതൃപ്തി ഉണ്ടെന്നാണ് വിവരം. ഏതായാലും ഇക്കാര്യത്തിൽ ഇനി എന്ത് തുടര്‍ നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് അറിയേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂര്‍ കളക്ടറെ മാറ്റണമെന്ന ആവശ്യം റവന്യു മന്ത്രിക്കും വകുപ്പിനും ഉണ്ടെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെയ് 23 മുതൽ 28 വരെ 6 ദിവസത്തേക്ക് ബാങ്ക് അവധി; എസ്ബിഐ ശാഖകൾ പ്രവർത്തിക്കില്ല

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക്...

34 ചോദ്യങ്ങൾ, ലോക്കലുകൾ മറുപടി നൽകണം ; തോൽവി പഠന വിധേയമാക്കാൻ സിപിഎം

തിരുവനന്തപുരം : തോൽവി പഠിക്കാനുറച്ച് സിപിഎം. 34 ചോദ്യങ്ങളാണ് ലോക്കലുകളിലേക്ക് നൽകിയിരിക്കുന്നത്....

കേരളത്തിൻ്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

തിരുവനന്തപുരം : കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും....

‘തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, സിബിഐ അന്വേഷണം വേണം’- സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി....