Tuesday, October 13, 2026

തേവര – കുണ്ടന്നൂര്‍ പാലം നാളെ തുറന്നു കൊടുക്കും

Date:

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം ടാറിങ് ജോലികൾ പൂര്‍ത്തിയായി തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഒരു മാസം നീണ്ടുനിൽക്കുന്ന അറ്റുകുറ്റപ്പണികൾക്കായാണ് പാലം അടച്ചതെങ്കിലും നിശ്ചയിച്ച സമയത്തിന് മുന്‍പ് തന്നെ പണി പൂർത്തിയാക്കി പാലം തുറന്നു നല്‍കാനായത് യാത്രക്കാർക്ക് ആശ്വാസമായി.

പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്‌റ്റോണ്‍ മാട്രിക്‌സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് പാലത്തിൽ നടത്തിയത്. കോണ്‍ക്രീറ്റ് പ്രതലത്തില്‍ പ്രത്യേക അളവില്‍ നിര്‍മ്മിച്ച മിശ്രിതം ചേര്‍ത്ത് ടാര്‍ ചെയ്യുന്ന രീതിയാണ് എസ്എംഎഫ് നിര്‍മ്മാണവിദ്യ. അലക്‌സാണ്ടര്‍ പറമ്പിത്തറ പാലവും കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. ഇരുപാലങ്ങളുടെയും നവീകരണത്തിന് 12.85 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...