Tuesday, October 13, 2026

‘വാർഡ് വിഭജനം നിയമാനുസൃതം, സുതാര്യം, നടക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മേൽനോട്ടത്തിൽ ‘ – മന്ത്രി എംബി രാജേഷ്

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് വാർഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികൾ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരല്ല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ കാലത്തും വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഇപ്പോഴേ പരാതി ഉന്നയിച്ചാൽ എങ്ങനെയാണ്? ഹൈക്കോടതി വേറൊരു കാരണം കൊണ്ടാണ് ഡീലിമിറ്റേഷൻ വേണ്ടെന്ന് പറഞ്ഞത്. 2011ലെ സെൻസസ് അടിസ്ഥാനത്തിൽ 2015 വാർഡ് വിഭജനം നടന്നിരുന്നു. അടുത്ത സെൻസസ് വരാത്തതുകൊണ്ട് വാർഡ് വിഭജിക്കണ്ട എന്നതാണ് കോടതിയുടെ നിലപാട്. 2011ലെ സെൻസസ് ആധാരമാക്കി നടന്നിടത്ത് മാത്രമേ കോടതി വാർഡ് വിഭജനം വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ.

പഞ്ചായത്ത് ആക്ട് സെക്ഷൻ ആറ് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചത്. രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിച്ചിട്ടില്ലെന്നും ടെലിവിഷൻ ചാനൽ മാത്രം കണ്ട് അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല കോടതി ഉത്തരവ് മുഴുവനായും വായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...