Thursday, September 10, 2026

‘We Care’: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്’: ഹെല്‍പ് ലെന്‍ നമ്പർ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

Date:

തിരുവനന്തപുരം : ശാരീരികമായും മാനസികമായും പീഡനങ്ങളും തിക്താനുഭവങ്ങളും നേരിടുന്ന സ്ത്രീകൾക്ക് താങ്ങാകാൻ സർക്കാരും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ബന്ധപ്പെടാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന
ഹെൽപ് ലൈൻ നമ്പറും മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

‘ഹു കെയേഴ്സ്’ എന്നത് തിരുത്തി ‘വി കെയർ’ എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററോടു കൂടിയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റെന്ന കാര്യവും പ്രത്യേകം ശ്രദ്ധേയം. മുമ്പ് തനിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗിച്ച വാചകമാണ് ‘ഹു കെയേഴ്സ്’ എന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവിതത്തില്‍ തോറ്റ് പോകരുത്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം. നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...