Monday, November 2, 2026

‘നഷ്ടമായത് ശക്തയായ ഒരു പൊതു പ്രവർത്തകയെ’ ; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ

Date:

തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് സ്പീക്കർ ജമീലയുടെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ  പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല ശനിയാഴ്ച രാത്രി 8.40ഓടെയാണ് മരിച്ചത്. 59 വയസായിരുന്നു.

എ എൻ ഷംസീറിൻ്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.
മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു. 1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു. സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...