Monday, October 12, 2026

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ; വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിൻ, ഫോൺ ഹാക്ക് ചെയ്തതെന്ന് വിശദീകരണം

Date:

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചതായി ആക്ഷേപം. ചാനലുകളിലും മറ്റും വാർത്ത വന്ന് സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ജില്ലാ കലക്ടർമാർ മുതൽ അഡിഷനൽ ചീഫ് സെക്രട്ടറിയെവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്.

താമസിയാതെ, തന്റെ വാട്സാപ് ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ്റെ വിശദീകരണം വന്നു. തന്റെ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി ആ ഗ്രൂപ്പിലുണ്ടായിരുന്നവർക്കെല്ലാം ഗോപാലക‍ൃഷ്ണൻ സന്ദേശം അയച്ചു. തനറെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം.

ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവർത്തനങ്ങൾ നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുമതിയില്ലെന്നിരിക്കെ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ്റെ ഫോൺ ഹാക്ക് ചെയ്ത് സമൂഹത്തിൽ സ്പർധ ഉണ്ടാക്കും വിധം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ വരും ദിവസങ്ങളിൽ വിവാദം പുകയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....