Saturday, October 3, 2026

മുടിയുടെ ആരോഗ്യം: അറിയാം ചില വിദ്യകൾ

Date:

മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ വലിയ പെടാപാടൊന്നും വേണ്ട. ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞ് പ്രവൃത്തിച്ചുനോക്കൂ, മുടിയുടെ ആരോഗ്യം നെറുകയിലിരിക്കും!

​ ​
മുടിയുടെ അറ്റത്താണ്
ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കാവുന്നത്. കേടായ മുടിക്ക് വൈക്കോൽ പോലുള്ള പരുപരുത്ത ഘടനയാകും. ഓരോ ആറ് മുതൽ എട്ട് ആഴ്ച കൂടുമ്പോഴും മുടിയുടെ അറ്റം മുറിക്കുന്നത് കേശ സംബന്ധമായ പ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. മുടിയുടെ വളർച്ചയെ സഹായിക്കുന്നതും മുടിയുടെ പിളർന്ന അറ്റങ്ങൾ നീക്കം ചെയ്യുന്നതിനും കൃത്യമായ ഇടവേളകളിൽ അറ്റം മുറിച്ചുമാറ്റുന്നത് ഗുണം ചെയ്യും.

കുളി ചൂട് വെള്ളത്തിലാണോ? – എങ്കിലത് മുടിയിഴകളിൽ (ചർമ്മം പോലെ) നിർജ്ജലീകരണത്തിന് കാരണമാകും. ഫലം, ശിരോചർമ്മത്തിലെ പ്രകൃതിദത്ത എണ്ണകളെ അത് നീക്കം ചെയ്യുകയും മുടി വരണ്ടതാവാനും പൊട്ടാനും ഇടയാക്കും. അതിനാൽ ഇളം ചൂടുള്ള വെള്ളത്തിൽ കുളിച്ച്, തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകാൻ ശ്രമിക്കുക.

നനഞ്ഞ മുടി ചീകുന്ന പതിവുണ്ടോ, എങ്കിൽ ഇന്നു മുതൽ അത് വേണ്ട. നമ്മുടെ മുടിയിഴകൾ നനഞ്ഞ അവസ്ഥയിൽ കൂടുതൽ ദുർബലമാവുകയും പൊട്ടാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എന്തിനാ വെറുതെ വേണ്ടാത്ത പണിക്ക് പോകുന്നത്. അതിനാല്‍ നനഞ്ഞ മുടി ചീകുന്നത് ഇന്ന് മുതൽ ഒഴിവാക്കുക. മുടി ചീകുമ്പോള്‍ പല്ല് അകലമുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.

മുടിയുടെ ആരോഗ്യത്തിന് വളരെ പ്രശ്നമുണ്ടാക്കുന്നതാണ് ടെൻഷൻ.
മുടിയുടെ സൗന്ദര്യത്തിൻ്റെ കാര്യത്തിൽ തന്നെ നമ്മൾ ടെൻഷൻ കൊണ്ടുനടക്കുന്നുണ്ട്. അതിന് പുറമെ എന്തിനാ മറ്റ് ടെൻഷനുകൾ കൂടി തലയിലേറ്റുന്നത്. വിട്ടു കളയൂ…
മുടി കൊഴിച്ചിൽ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള അടിസ്ഥാന കാരണങ്ങളിലൊന്നാണ് ടെൻഷൻ എന്നറിയുക. മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്താനും അകാല നരയിലേക്ക് നയിക്കാനുമെ അത് ഉപകരിക്കൂ. സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പതിവായി ധ്യാനവും യോഗയും പരിശീലിച്ചു നോക്കൂ – ആരോഗ്യം ഉള്ളം കയ്യിലിരിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...