Wednesday, July 15, 2026

സംവരണം മതാടിസ്ഥാനത്തിൽ ആകരുത് – സുപ്രീം കോടതി

Date:

ന്യൂഡൽഹി: സംവരണം മതാടിസ്ഥാനത്തിൽ ആകരുതെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ
കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

2010-ന് ശേഷം ഒ.ബി.സി പട്ടികയിൽ 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാ​ഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന് ആരോപിച്ച് നൽകിയ
ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
മതാടിസ്ഥാനത്തിൽ അല്ല തങ്ങൾ പട്ടിക തയ്യാറാക്കിയത് എന്നും വിവിധ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത് എന്നും ബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈകിയാണെങ്കിലും ‘പാരക്വാറ്റ്’ നിരോധിച്ച് ഇന്ത്യ; നിരോധിച്ചത് ലോകമെമ്പാടും കൈവിട്ട മാരക കളനാശിനി

ന്യൂഡൽഹി : മാരക കളനാശിനിയായ പാരാക്വാറ്റ് പൂർണ്ണമായും നിരോധിച്ച് ഇന്ത്യ. ചൊവ്വാഴ്ച...

കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലർ വക ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ്...

ഓണക്കിറ്റൊരുക്കാൻ സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം : ഓണക്കിറ്റ് ഒരുക്കാനുള്ള പദ്ധതിയിട്ട് സംസ്ഥാന സർക്കാർ. എഎവൈ വിഭാഗത്തിന്...