Wednesday, November 11, 2026

ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് തിരിച്ചടി; പണ്ടാരഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് നീട്ടി

Date:

കൊച്ചി: ലക്ഷ‍ദ്വീപിൽ ജനങ്ങൾ കൃഷി ചെയ്ത് താമസിക്കുന്ന പണ്ടാരഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് തിരിച്ചടി. പരാതിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് നീട്ടി. ഹരജി ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരഭൂമിയും പിടിച്ചെടുക്കണമെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. പണ്ടാരഭൂമി സർക്കാറിന്‍റേതാണെന്നും മുൻകാലങ്ങളിൽ ജനങ്ങൾക്ക് കൃഷിയാവശ്യത്തിനായി പാട്ടത്തിന് നൽകിയതാണെന്നും സർക്കാറിന് ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കാം എന്നുമൊക്കെയായിരുന്നു കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് അധികൃതരുടെ നീക്കം. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വികസനത്തിനുമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം.

പണ്ടാരഭൂമി ഏറ്റെടുക്കലിനെതിരെ 2023 ഡിസംബറിലാണ് ആദ്യം ഹരജി നൽകിയതും ഇടക്കാല ഉത്തരവ് വന്നതും. ജസ്റ്റിസ് വിജു എബ്രഹാമാണ് ഹരജി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമലയിലെ വഴിപാട് അരി തട്ടിച്ചു; ബോർഡിന് നഷ്‌ടം 42 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം : ശബരിമലയിലെ വഴിപാട് അരി കടത്തി കരാറുകാരൻ. 1.63 ലക്ഷം...

മകരവിളക്ക് വരെ പ്രതിദിന ബംഗളൂരു – പമ്പ ബസ് സർവ്വീസുമായി കർണാടക ആർടിസി

ബംഗളൂരു : ശബരിമല മണ്ഡല - മകരവിളക്ക് കാലയളവിൽ ബംഗളൂരുവിൽ നിന്ന്...

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് നവം.12 ന് ; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന്...