Tuesday, November 10, 2026

മകരവിളക്ക് വരെ പ്രതിദിന ബംഗളൂരു – പമ്പ ബസ് സർവ്വീസുമായി കർണാടക ആർടിസി

Date:

ബംഗളൂരു : ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ ബംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് പ്രതിദിന ബസ് സർവ്വീസുമായി കർണാടക ആർടിസി. ബസിൻ്റെ റൂട്ടും സമയവും അടുത്തദിവസം പ്രഖ്യാപിക്കും. ഷെഡ്യൂൾ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഓൺലൈൻ ബുക്കിങ്ങും ആരംഭിക്കും.

ഐരാവത് ക്ലബ് ക്ലാസ് പ്രതിദിന സർവ്വീസിന് പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നോൺ എസി സ്ലീപ്പർ, രാജഹംസ, സാരിഗെ എക്സ്പ്രസ് ബസുകൾ ഓടിക്കാനാണ് കർണാടക ആർടിസിയുടെ തീരുമാനം. കഴിഞ്ഞ വർഷവും മണ്ഡല – മകരവിളക്ക് സീസണിൽ പമ്പയിലേക്ക് കർണാടക ആർടിസി ബസ് സർവ്വീസ് നടത്തിയിരുന്നു.

ബംഗളൂരു – പമ്പ പ്രതിദിന ബസ് സർവ്വീസ് മൈസൂരു വഴിയും മറ്റുള്ളവ സേലം, പാലക്കാട് വഴിയുമാകും സർവ്വീസ് നടത്തുക. തീർഥാടക സംഘങ്ങൾക്കുള്ള ബസ് വാടകയ്ക്കു ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. .

അതേസമയം തന്നെ, കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുള്ള സർവ്വീസിന് കെഎസ്ആർടിസി തയ്യാറെടുത്ത് കഴിഞ്ഞു. നവംബർ 13 വെള്ളിയാഴ്ച മുതൽ പ്രധാന ഡിപ്പോകളിൽ നിന്നുള്ള സർവ്വീസ് ആരംഭിക്കും. ചെങ്ങന്നൂരിൽ നിന്ന് കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 60 ബസുകളും തിരക്കേറുന്ന സമയത്ത് 80 ബസുകളുമാണ് സർവ്വീസിന് ഏർപ്പെടുത്തുന്നത്. 24 മണിക്കൂറും ജീവനക്കാരെ വിന്യസിക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളുടെ പാർക്കിങ്ങ് സൗകര്യങ്ങൾ കോർപ്പറേഷനും ആർടിയോയും പോലീസും നഗരസഭയും ചേർന്നാണ് തയ്യാറാക്കുക.

അതോടൊപ്പം തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് എസി ബസ് സർവീസ് ആരംഭിക്കാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാത്രി 9:30ന് ബസ് പുറപ്പെടും, വൈകിട്ട് 7 മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കെത്തുന്ന രീതിയിൽ തിരികെ സർവ്വീസ് നടത്തും. നെടുമ്പാശേരിയിൽ നിന്നും ബസ് സർവ്വീസ് സമാനമായി ക്രമീകരിക്കും

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് നവം.12 ന് ; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന്...

‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി...