Saturday, October 3, 2026

കേരള ബാങ്കിനെ ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തി റിസർവ്വ് ബാങ്ക്;വായ്പ വിതരണത്തിലും നിയന്ത്രണം

Date:

തിരുവനന്തപുരം: കേരള ബാങ്കിനെ ‘ബി’ ക്ലാസിൽനിന്ന്​ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ്വ് ബാങ്ക്. വായ്പ വിതരണത്തിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നബാർഡിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കേരള ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കൺട്രോളിങ് അതോറിറ്റിയാണ് നബാർഡ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിങ് ശുപാര്‍ശകൾ തയാറാക്കുന്നത്.

25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകരുതെന്നാണ് നിർദ്ദേശമുണ്ട്. ഇങ്ങനെ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കും. ഇതു സംബന്ധിച്ച് കേരളബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, വായ്​പകൾ അനുവദിക്കുന്നതിനുള്ള സി.എം.എ വ്യവസ്ഥ ​പ്രകാരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വായ്പ നൽകുന്നതിന്​ പരിധി ബാധകമല്ല. ​​എന്നാൽ, ഇടപാടുകളിൽ 80 ശതമാനത്തോളം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ് ബാങ്ക് തീരുമാനം കേരള ബാങ്കിന് തിരിച്ചടിയാണ്.

അഫിലിയേറ്റ്​ ചെയ്ത സഹകരണ സംഘങ്ങളിലുൾപ്പെടെ എല്ലാ വർഷവും പരിശോധന നടത്തി പ്രവർത്തനം തൃപ്തികര​മാണോ എന്ന്​ സാക്ഷ്യപ്പെടു​ത്തേണ്ട ചുമതല കേരള ബാങ്കിനുണ്ട്​. ജീവനക്കാരുടെ കുറവുമൂലം 2022-23 വർഷം കാര്യക്ഷമമായ പരി​ശോധന നടന്നില്ല. ഇതാണ് നബാർഡ്​ റിസർവ്​ ബാങ്കിന്​ റിപ്പോർട്ട്​ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...