Wednesday, October 7, 2026

മുസ്ലിംലീഗ് വോട്ട് ഇടതിന് ; തൊടുപുഴയിൽ എൽ ഡി എഫ് നഗരസഭാ ഭരണം നിലനിർത്തി

Date:

തൊടുപുഴ : തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14വോട്ടുകള്‍ നേടി സിപിഎമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്സണായി. അന്തിമ റൗണ്ടില്‍ മുസ്ലീംലീഗിലെ നാല് അംഗങ്ങള്‍ ഇടത് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ ദീപക്കിന് 10 വോട്ട് ലഭിച്ചു.

അവസാനനിമിഷം വരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിനായിരുന്നു യുഡിഎഫിലെ ചര്‍ച്ച. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിര്‍ത്തിയതോടെ കൗണ്‍സിലിനകത്തും പുറത്തും കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാലുസ്ഥാനാർത്ഥികള്‍ വന്നതോടെ തിരഞ്ഞെടുപ്പ് മൂന്നുറൗണ്ട് നീണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...