Saturday, November 7, 2026

ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

Date:

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനും നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിൽ ആണ് മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ഹ​ണി എം.​വ​ർ​ഗീ​സ് നടന്മാർക്ക്‌ മു​ൻ​കൂ​ർ ജാമ്യം ന​ൽ​കി​യ​ത്.

അതേസമയം സിനിമ നയരൂപവത്കരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടനെതിരെ ലൈംഗികാരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് സമിതിയിൽ നിന്നും ഒഴിവാക്കിയത്. ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ നയ രൂപവത്ക്കരണ സമിതിയിൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’;  മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ഐക്യദാർഢ്യവുമായി...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാല് വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് രോഗം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ്...

ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം

ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ  തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...