Saturday, October 3, 2026

വനിതാ ഓട്ടോ ഡ്രൈവർക്ക്ക്രൂര മർദ്ദനം

Date:

കൊച്ചി കുഴുപ്പള്ളിയിൽ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് 3 അംഗ സംഘത്തിന്‍റെ ക്രൂരമര്‍ദനം.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച യുവാക്കളാണ് ജയയെ ആക്രമിച്ചത്.സംഭവത്തില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ രാത്രി 11.30യോടെ എടവനക്കാട് ചാത്തങ്ങാട് ബീച്ച് പരിസരത്തുവച്ചാണ് ഓട്ടോ ഡ്രൈവര്‍ ജയക്ക് ക്രൂരമായി മർദ്ദനമേറ്റത്.വണ്ടി ഓട്ടം വിളിച്ച യുവാക്കളാണ് അക്രമം നടത്തിയത്.വൈകീട്ടോടെ ഒരാൾ പള്ളത്താങ്കുളങ്ങര സ്റ്റാൻഡിലെത്തി ജയയുടെ ഓട്ടോ വിളിച്ചു.ഇടക്കു വച്ച് ഇയാളുടെ സുഹൃത്തുക്കളായി മറ്റു ചിലർ കൂടി ഓട്ടോയിൽ കയറി.ആശുപത്രിയിൽ പോകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.വേണ്ടപ്പെട്ട ഒരാൾ ചികിത്സയിലുണ്ടെന്നാണ് പറഞ്ഞിരുന്നത്.ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും പോയതായാണ് അറിയുന്നത്..ഒടുവില്‍ തങ്ങളുടെ വാഹനം എടുക്കാനുണ്ടെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ജയയെ ബീച്ചിലെത്തിച്ചു.തുടർന്നായിരുന്നു കൂട്ട മർദ്ദനം.വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.നിലവിളി കേട്ട് ആദ്യം എത്തിയത് പ്രദേശവാസിയായ സാദിഖ്.

തുടർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറായ ഇല്യാസ് കൂടി അവിടേക്ക് വന്നു.

പിന്നാലെ ഏവരും ചേർന്ന് ജയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജയക്ക്ഭീഷണിയുണ്ടായിരുന്നെന്നും,മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്

വിഷയത്തിൽ ഞാറക്കൽ പോലീസ് വിശദമായ അന്വേഷ്ണം ആരംഭിച്ചു.പ്രദേശത്തെ സി.സി.ടി.വികൾ ശേഖരിച്ചും പരിശോധനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...