Thursday, November 12, 2026

അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം

Date:

ലണ്ടൻ: ഭരണകൂട ഭീകരതയോട് സന്ധിയില്ലാസമരം തുടരുന്ന ​ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം. നൊബേൽ ജേതാവും പ്രശസ്ത നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണക്കായി ആവിഷ്‍കാര സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും ആഘോഷിക്കാനായി 2009ൽ ഇംഗ്ലീഷ് പെൻ എന്ന ചാരിറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

14 വർഷം മുമ്പ് കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ രാജ്യത്ത് പ്രോസിക്യൂഷൻ ഭീഷണി നേരിടുകയാണ് അരുന്ധതി റോയി. ഈ സാഹചര്യത്തിലാണ് അരുന്ധതിയെ തേടി വിഖ്യാത പെൻ പിന്റർ പുരസ്കാരമെത്തുന്നത്.

പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസിലാക്കാൻ പോലും സാധിക്കാത്ത വഴിത്തിരിവുകളെ കുറിച്ച് എഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചുപോകുന്നതായും അവർ പറഞ്ഞു.

ഇംഗ്ലീഷ് പെൻ ചെയർമാൻ റൂത്ത് ബോർത്‍വിക്, നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദുല്ല, എഴുത്തുകാരനും സംഗീതജ്ഞനുമായ റോഗർ റോബിൻസൺ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് അരുന്ധതിയെ പെൻ പിന്റർ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ഒക്​ടോബർ 10ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആവിഷ്‍കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന ധീരയായ എഴുത്തുകാരി എന്നാണ് അരുന്ധതി റോയിയെ ജഡ്ജിങ് പാനൽ വിശേഷിപ്പിച്ചത്

പ്രഥമ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പുരസ്കാരവും അരുന്ധതി റോയിയെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ  നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍...

‘എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി  അപലപനീയം; സമരങ്ങളോട് സർക്കാരിന് ഫാസിസ്റ്റ് സമീപനം’: കെ. രാജൻ എം.എൽ.എ.

തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന്...