Friday, November 13, 2026

മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരം

Date:

കൊച്ചി : യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരത്തിന് നടൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം.

സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

കലാരം​ഗത്തെ നേട്ടങ്ങൾക്കൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് മമ്മൂട്ടിക്ക് പുരസ്‌കാരം നൽകുന്നതെന്ന് സമിതിയംഗങ്ങൾ അറിയിച്ചു.

Share post:

Popular

More like this
Related

ഫുജൈറ വാഹനാപകടം: മരണം 14 ആയി; മരിച്ചവരിൽ മൂന്ന് മലയാളികളും

ദുബൈ : യുഎഇയിലെ ഫുജൈറ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ...