കൊച്ചി: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി നൽകണമെന്ന ഉറച്ച നിലപാടെടുത്ത് ഹൈക്കോടതിയിൽ കാലടി സംസ്കൃത സർവ്വകലാശാല. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സർവ്വകലാശാല ഈ ആവശ്യം ഉന്നയിച്ചത്. രേഖാമൂലം നിരുപാധികം മാപ്പപേക്ഷ നല്‍കിയാല്‍ 12 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നും 4 പേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായുമാണ് സര്‍വ്വകലാശാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്.
സസ്‌പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് ക്യാംപസില്‍ പ്രവേശിച്ചതിന്റെ പേരിലാണ് പി എസ് അര്‍ച്ചന, ശ്യം ജിത്ത്, സി പി ശ്രദ്ധ, കെ വി അഭിജിത്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടിയതെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വിസിയുടെ പ്രതീകാത്മക ശവസംസ്‌ക്കാരം നടത്തിയത് വെറുമൊരു പ്രതിഷേധമായി മാത്രം കണക്കാക്കാനാവില്ല. വിസിയുടെ മതവിശ്വാസത്തെക്കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് വിസിക്ക് പുറത്തിറങ്ങാനായതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികളെ 60 ദിവസത്തിലേറെ സസ്‌പെന്‍ഷനില്‍ പുറത്തു നിര്‍ത്തിയിട്ടും അധികൃതരുടെ അരിശം തീര്‍ന്നില്ലേയെന്നും ഇനിയെന്തിനാണ് മാപ്പെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി സർവ്വകലാശാലയോട് ചോദിച്ചിരുന്നു. ഹര്‍ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും, പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമാണ് ഹർജിയിൽ വിദ്യാര്‍ത്ഥികളുടെ ആവശ്യം.
