Tuesday, October 6, 2026

സഞ്ജുസാംസണ് ഐസിസി ‘പ്ലെയർ ഓഫ് ദ മന്ത്’ അവാർഡ്

Date:

സഞ്ജുസാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. 2026 ട്വൻ്റി20 ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അംഗീകാരം.  സാംസണിനൊപ്പം എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ അവാർഡ് നേടി.

“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരാൻ കഴിഞ്ഞത് യഥാർത്ഥത്തിൽ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.” – ബഹുമതി സ്വീകരിച്ച ശേഷം സംസാരിക്കവെ സാംസൺ പറഞ്ഞു.

“ആ നിമിഷത്തിന്റെ മഹത്വം പൂർണ്ണമായും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. ഇന്ത്യൻ ക്രിക്കറ്റിന് ഇത് ആവേശകരമായ ഒരു യുഗമാണ്, എല്ലായിടത്തുമുള്ള അപാരമായ പ്രതിഭകളുണ്ട്. ലഭിച്ച അവസരങ്ങൾക്കും എന്റെ ടീമംഗങ്ങളിൽ നിന്നും പരിശീലക സ്റ്റാഫിൽ നിന്നുമുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റിൻ്റെ തുടക്കത്തിൽ റിസർവ്വ് ബെഞ്ചിലിരിക്കേണ്ടിവന്ന സജ്ജു, പിന്നീട് ഇലവനിൽ ഇടം നേടിയപ്പോൾ മികച്ച പ്രകടനത്തോടെ ഇന്ത്യയെ സെമി ഫൈനലിലേക്കും ഫൈനലിലേക്കും തുടർന്ന് കപ്പ് ഉയർത്താൻ പ്രാപ്തമാക്കുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...