Monday, September 21, 2026

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ആശുപത്രിയിൽ

Date:

ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം. ധാക്ക പ്രീമിയർ ലീഗിനിടെയാണ് സംഭവം. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ മുപ്പത്താറുകാരന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൻ്റെ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.

‘‘മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാൽ അറിയിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉൾപ്പെടെ പരിശോധിച്ചു’ – ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ദേബാശിഷ് ചൗധരി വ്യക്തമാക്കി.

‘‘ആദ്യത്തെ രക്തപരിശോധനയിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തി. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കിയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് താരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം മടങ്ങാനായി ആംബുലൻസിൽ കയറിയ സമയത്തും വേദന അനുഭവപ്പെട്ടു. തുടർന്ന് രണ്ടാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോൾ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തമിം’ – ചൗധരി വ്യക്തമാക്കി.

സംഭവത്തെ തുടർന്ന്, ഇന്ന് നടത്താനിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) യോഗം മാറ്റിവച്ചു. ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ച് തമീമിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...