Tuesday, September 22, 2026

‘തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ

Date:

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ ആവശ്യം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...