Tuesday, September 1, 2026

കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഢിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ; അമ്മയുടെ ഒത്താശയോടെയാണോ പീഡനം എന്നതും സംശയം

Date:

(പ്രതീകാത്മക ചിത്രം)

കൊച്ചി:  പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്. ടാക്സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭർത്താവ് രണ്ടു വർഷംമുൻപ് മരിച്ചുപോയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മിൽ ബന്ധമുണ്ടാകുന്നത്. 

ഈ യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി ഈ മൊഴി വിശ്വസനീയമായി പോലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതൽ  ചെയ്യലിനുശേഷമേ വ്യക്തത വരൂ. സഹപാഠികളെക്കൂടി എത്തിക്കാൻ ഇയാൾ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം എഴുതിയ കത്ത് ആ കുട്ടിയുടെ അദ്ധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...

നേപ്പാൾ: പ്രളയ ദുരന്തത്തിൽ മരണസംഖ്യ 800 ആയി ഉയർന്നു;2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും NDRRMA

കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു....