Thursday, July 23, 2026

ഇൻസ്റ്റഗ്രാമിലെ താരം ക്വട്ടേഷൻ സംഘത്തിൻ്റെ നേതാവ് : തൃശൂരിൽ കാർ ആക്രമിച്ച് സ്വർണം കവർന്ന മുഖ്യപ്രതി റോഷന് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സ് ; പോലീസ് സ്റ്റേഷനുകളിൽ 22 ൽ അധികം കേസ്സുകൾ

Date:

തൃശൂർ : തൃശൂർ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിൻ്റെ നേതാവ് ഇൻസ്റ്റഗ്രാമിലെ താരം. പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസ് (29) ആണ് കവർച്ച ആസുത്രണം ചെയ്ത സംഘത്തിന്റെ തലവൻ. റോഷന് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. പോലീസ് സ്റ്റേഷനുകളിലാവട്ടെ 22 േേസുകളും.

റോഷന്റെ സംഘത്തിൽപ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ് എൻ പുരം പള്ളിനട ഊളക്കൽ സിദ്ദീഖ് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു. ഇനി നാലുപേർ പിടിയിലാകാനുണ്ട്.

റോഷൻ മോഷ്ടാവാണെന്ന് ഫോളോവേഴ്സിന് മിക്കവർക്കും അറിയില്ല. കവർച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് കണ്ടെടുക്കും വരെ മറ്റുള്ളവർക്കും.

കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജുവലറിയിലേക്ക് രണ്ടരക്കിലോ സ്വർണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കിൽ വച്ചാണു ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളിൽ പിന്തുടർന്ന ഇവർ തടഞ്ഞുനിർത്തി കാറിന്റെ ചില്ല് തകർത്ത് ഡോർ തുറന്നു. കത്തി കഴുത്തിൽവച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വർണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവർ കൈവശപ്പെടുത്തി.

പ്രതികളിൽ സിദ്ദീഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കു കുതിരാനിൽ നിന്നു പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു സംഘത്തലവൻ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. റോഷൻ തമിഴ്നാട്ടിലും കർണാടകയിലും സമ‍ാനരീതിയിലുള്ള കവർച്ചകൾ നടത്തിയിട്ടുണ്ട്. റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. ഷിജോയ്ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം...

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം‌; സമരക്കാർക്ക് നേരെ വ്യാപക ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ....

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം...