Sunday, November 1, 2026

അടൂര്‍ പോലീസ് സ്റ്റേഷൻ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും; റിപ്പോര്‍ട്ട് തേടി ഡിജിപി

Date:

പത്തനംതിട്ട : അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുക്കാൻ സാദ്ധ്യത. പത്തനംതിട്ട എസ്പിയോട് ഡിജിപി റിപ്പോര്‍ട്ട് തേടി. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഗൗരവതരമായി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.

”ജനപ്രതിനിധികള്‍ പോലീസ് സ്റ്റേഷനുകളിലെത്തുക എന്നത് പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ നിയമം ലംഘിക്കുന്ന എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആവശ്യമുള്ള നടപടി സ്വീകരിക്കും.”- ഡിജിപി പറഞ്ഞു.

ഡിജിപിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ എസ്പി ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുമ്പ് കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് അടൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങളെ വ്യക്തമായി കാണാന്‍ കഴിയും. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഫെനി നൈനാന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസിന് കേസെടുക്കേണ്ടി വരും.

അതേസമയം ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്ന് രാജന്‍ ജോസഫിനോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താന്‍ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടി പോലീസ് സ്റ്റേഷനിലെത്തുകയും സുഖവിവരം അന്വേഷിക്കുകയാണ് ചെയ്തതെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. എന്നാല്‍ വാദി എന്ന നിലയില്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം ശ്രീനാദേവി കുഞ്ഞമ്മയെ അറിയിക്കാന്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആരെങ്കിലും അവരെ ബന്ധപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വേണമെന്ന് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുൻപ് കേസെടുത്ത കണ്ടാലറിയാവുന്നവർക്ക് പുറമെ   ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെയും കേസെടുക്കേണ്ടിവരും. രാജന്‍ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യവും കൂട്ടിച്ചേര്‍ത്ത്, ആദ്യം ചുമത്തിയ വകുപ്പുകള്‍ മാറ്റി കൂടുതല്‍ ഗൗരവതരമായിട്ടുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് എഫ്‌ഐആര്‍ പുതുക്കണം എന്നൊരു ആവശ്യം കൂടി സിപിഐഎം നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ കേസെടുത്തുവെന്നും ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.

Share post:

Popular

More like this
Related

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഐസൻകോട്ട് ; അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർക്കാൻ നീക്കം

ടെൽ അവീവ് : ഇസ്രയേലിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷ നേതാവും...