Sunday, October 25, 2026

സബർമതി എക്സ്പ്രസിന്റെ ഇരുപതോളം കോച്ചുകൾ പാളം തെറ്റി; ഏഴ് ട്രെയിനുകൾ റ​ദ്ദാക്കി

Date:

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വെച്ചാണ് പാളം തെറ്റിയത്.


ട്രെയിനിന്റെ മുൻഭാ​ഗം പാറക്കല്ലിൽ തട്ടിയതാണ് പാളം തെറ്റിയതിന് കാരണമെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അഗ്നിശമന സേനാ വാഹനങ്ങളും ആംബുലന്‍സുകളും ഉടൻ സംഭവ സ്ഥലത്തെത്തി.

യാത്രക്കാരെ അടുത്ത സ്റ്റേഷനിലേക്കെത്തിക്കാന്‍ റെയില്‍വേ ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവിടെ നിന്നും പ്രത്യേക ട്രെയിനില്‍ യാത്ര തുടരുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴി തിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ...

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട്...