Friday, October 2, 2026

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

Date:

കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേത മേനോന്‍റെ പരാതയിൽ ഐ.ടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാൻ ക്രൈം നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയാറാകാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോൻ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇയാൾ വിഡിയോ നിർമ്മിച്ചത്. ചോദ്യം ചെയ്യലിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

വിഡിയോയിൽ അപകീർത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാർ പൊലീസിനെ അറിയിച്ചത്. എന്നാൽ വിഡിയോ മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ് സ്വീകരിക്കുകയായിരുന്നു. നേരത്തെ മന്ത്രി വീണ ജോർജിനെ അപകീർത്തിപ്പെടുത്തി വിഡിയോ നിർമ്മിച്ചതിനും നന്ദകുമാറിനെതിരെ കേസുണ്ട്. ഇതിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ജാതീയ അതിക്ഷേപം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...